പ്രിയനേ നിൻ വിരിമാറിൽ ചേർന്ന് മയങ്ങിയ
നറു മലരായിരുന്നില്ലേ ഞാൻ...
അരുമയോടധരപുടത്തിനാൽ അന്നു നീ
അരുതരുതെന്നെന്റെ പടുവാക്കു കേട്ട് നീ
അലസം ചിരിച്ചതില്ലേ?
അകലുവാനാകാതെൻ ഹൃദയം തുടിച്ചതിൻ
നിനദം ശ്രവിച്ചതില്ലേ ..?അന്നെൻ
മിഴികൾ തുടച്ചതില്ലേ?
ഇതളിൽ നീ ചേർത്തൊരാ രാഗങ്ങൾ മായുംമു -
മ്പകലേയ്ക്കെറിഞ്ഞതില്ലേ?
വിരഹത്തിന്നഗ്നിയിലെരിയുവാൻ മാത്രമീ-
വിധിയെനിക്കേകിയില്ലേ ..?എന്നേയ്ക്കു-
മായെന്നെ മറന്നതില്ലേ ? !!
നറു മലരായിരുന്നില്ലേ ഞാൻ...
അരുമയോടധരപുടത്തിനാൽ അന്നു നീ
മധുരം പകർന്നതില്ലേ? ...എന്നെ
പുളകിതയാക്കിയില്ലേ ?അരുതരുതെന്നെന്റെ പടുവാക്കു കേട്ട് നീ
അലസം ചിരിച്ചതില്ലേ?
അകലുവാനാകാതെൻ ഹൃദയം തുടിച്ചതിൻ
നിനദം ശ്രവിച്ചതില്ലേ ..?അന്നെൻ
മിഴികൾ തുടച്ചതില്ലേ?
ഇതളിൽ നീ ചേർത്തൊരാ രാഗങ്ങൾ മായുംമു -
മ്പകലേയ്ക്കെറിഞ്ഞതില്ലേ?
വിരഹത്തിന്നഗ്നിയിലെരിയുവാൻ മാത്രമീ-
വിധിയെനിക്കേകിയില്ലേ ..?എന്നേയ്ക്കു-
മായെന്നെ മറന്നതില്ലേ ? !!