Sunday, August 25, 2013

യദുകുല ദേവന്‍




യദുകുല ദേവന്‍ വരും ധന്യ നിമിഷം
കാതരയായിവള്‍ കാത്തിരിക്കുന്നു
വഴിതെറ്റിയെങ്കിലും വരുമവനിതിലെ
ഒരു നോക്ക് കാണാതെ പോകുവതെവിടെ ...?!

                                             യദുകുല ദേവന്‍

മയില്‍‌പ്പീലി ചൂടുമാ മഞ്ജുള രൂപമെന്‍
മനതാരില്‍ നിത്യം നിറഞ്ഞിടുമ്പോള്‍
കായാമ്പു വര്‍ണന്റെ ആയതമിഴികള്‍
 പാവമാമിവളിൽ കനിവിയലും

                                             യദുകുല ദേവന്‍

പീതാംബരധാരി തന്നധരത്തിലെ
പൊൻ മുരളികയായ് ഞാന്‍  മാറിടുമ്പോള്‍
നീരദ സുന്ദര സുസ്മേരനിവളുടെ
ജീവിത സൗഭാഗ്യമായ് വിളങ്ങും.

                                              യദുകുല ദേവന്‍
                                          

2 comments:

  1. നല്ല കവിത.
    ആശംസകൾ...

    ReplyDelete
  2. നീരദ സുന്ദര സുസ്മേരനിവളുടെ
    ജീവിത സൗഭാഗ്യമായ് വിളങ്ങും.

    നല്ല സ്വപ്‌നങ്ങൾ പുലരട്ടെ. ഈണത്തിൽ ചൊല്ലാനാവും വിധം ചിട്ടപ്പെടുത്തിയ നല്ല വരികൾ..

    ReplyDelete