Friday, February 15, 2013

പ്രിയനേ, എനിക്കായ് നീ

പ്രിയനേ, എനിക്കായ് നീ ഒരു പുഞ്ചിരി മാത്രം
പവിഴാധരങ്ങളില്‍ കാത്തു സൂക്ഷിച്ചു വെങ്കില്‍...,
ഇന്നോളമാരും ചൊല്ലീടാത്ത നല്‍ വചനങ്ങള്‍
ആരെയും കേള്‍പ്പിക്കാതെയെന്‍ കാതില്‍ മന്ത്രിച്ചെങ്കില്‍....!

                     (പ്രിയനേ ,എനിക്കായ് നീ ......)
                                              
കരളിനുള്ളില്‍ കടലിരമ്പം പെരുപ്പിക്കും
നിന്‍ നയനത്തിന്‍ ലക്‌ഷ്യം എന്നിലായിരുന്നെങ്കില്‍...,
ധമനികളെ ത്രസിപ്പിക്കുമാ വിരല്‍ത്തുമ്പിന്‍
നനുത്ത സ്പര്‍ശം കോരിത്തരിപ്പിച്ചിരുന്നെങ്കില്‍......!
                   
(പ്രിയനേ, എനിക്കായ് നീ....)
 പരിരംഭണത്തിന്റെ പരമോച്ചയില്‍ സ്വയം
മറന്നാ വിരിമാറില്‍ മയങ്ങാന്‍ കഴിഞ്ഞെങ്കില്‍....,
എങ്കിലോ...? ഇല്ല, വെറും കനവുമാത്രം ....വൃഥാ-
ഒന്നുമേ കൊതിക്കാതെയിരിക്കാന്‍ കഴിഞ്ഞെങ്കില്‍....!!

                    (പ്രിയനേ, എനിക്കായ് നീ....)

11 comments:

  1. "ഇല്ലാ വെറും കനവ് മാത്രം" കനവാണ് ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. ആവോളം കനവ് കണ്ടോളൂ

    ReplyDelete
  2. ധമനി യോജിക്കുന്നില്ല എന്ന് തോന്നുന്നു....... ബാക്കിയെല്ലാം മധുരകരം.

    ReplyDelete
  3. കനവും ഒരു മധുരം തരുമല്ലോ ....

    താലോലിക്കാന്‍ ...

    നല്ല കവിത ടീച്ചര്‍ ..ആശംസകള്‍

    ReplyDelete
  4. പ്രണയത്തിന്റെ ,ഇഷ്ടത്തിന്റെ വിരല്‍സ്പര്‍ശം ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞുമയില്‍പീലി

    ReplyDelete
  5. വാലന്റൈന്‍ ദിന പ്രത്യേക പതിപ്പാണോ? ഏതായാലും കൊള്ളാം!

    ReplyDelete
  6. ‘പ്രിയനേ, എനിക്കായ് നീ ഒരു പുഞ്ചിരി മാത്രം
    പവിഴാധരങ്ങളില്‍ കാത്തു സൂക്ഷിച്ചു വെങ്കില്‍...,
    ഇന്നോളമാരും ചൊല്ലീടാത്ത നല്‍ വചനങ്ങള്‍
    ആരെയും കേള്‍പ്പിക്കാതെയെന്‍ കാതില്‍ മന്ത്രിച്ചെങ്കില്‍..‘

    പ്രണയം വാരിക്കോരി നിറച്ച വരികൾ...

    ReplyDelete
  7. നല്ല വരികള്‍ ,എല്ലാ ആശംസകളും !

    ReplyDelete