Tuesday, January 8, 2013

ഉണ്ണി മിശിഹ പിറന്ന നേരം


കുളിര്‍ മഞ്ഞു പെയ്യുമാ ശിശിര രാവില്‍
വിണ്ണിലുദിച്ചൊരു കനകതാരം,
കാലിത്തൊഴുത്തിലെ പുല്‍ മെത്തയില്‍
ഉണ്ണി മിശിഹ പിറന്ന നേരം.

( കുളിര്‍ മഞ്ഞു പെയ്യുമാ ശിശിര രാവില്‍...)

എത്രയോ നാളുകള്‍ കാത്തിരുന്നീ -
രക്ഷകനെത്തിടും പുണ്യ ദിനം,
കന്യതന്‍ പ്രാര്‍ഥന സഫലമായി
വിണ്ണിന്‍ നായകനാഗതനായ് .

 ( കുളിര്‍ മഞ്ഞു പെയ്യുമാ ശിശിര രാവില്‍...)

മാലാഖമാരവര്‍ പാടിടുന്നു
അത്യുന്നതങ്ങളില്‍ സ്തോത്രഗീതം,
സന്മനസ്സുള്ളോര്‍ക്കു  പാരിലെങ്ങും
സന്തോഷമേകിടും ശാന്തിമന്ത്രം.

( കുളിര്‍ മഞ്ഞു പെയ്യുമാ ശിശിര രാവില്‍...)

19 comments:

  1. പിതാവിന്റെയും.. പുത്രന്റെയും ....പരിശുദ്ധാത്മാവിന്റെയും നാമത്തിൽ.....ആമേൻ

    ReplyDelete
  2. ഗാനം കൊള്ളാം

    ReplyDelete
  3. ടീച്ചറെ നന്നായിരിക്കുന്നു..അടുത്ത ക്രിസ്മസിന്
    കരോള്‍ പാട്ടിനു ഞാന്‍ ഇത് ഒന്ന് ശ്രമിച്ചു
    നോക്കട്ടെ..ആശംസകള്‍...

    ReplyDelete
    Replies
    1. അടുത്ത ക്രിസ്മസ് വരെ കാത്തിരിക്കണം എന്നത് സങ്കടകരം ....അത്ര വരയെ കാത്തിരിപ്പു വേണ്ടു എന്നത് ആവേശകരം ...താങ്ക് യു വിൻസന്റ്..

      Delete
  4. ഈണത്തിൽ ചൊല്ലാൻ പറ്റിയ പാട്ട്,,

    ReplyDelete
    Replies
    1. ആരും ഈണം നൽകി ഒന്നു പാടാൻ തയ്യാറായിക്കാണുന്നില്ല...ഇനി നമ്മൾ തന്നെ ആ കടുംകൈ ചെയ്യേണ്ടി വരുമോന്നാ പേടി....

      Delete
  5. Replies
    1. കാലം തെറ്റി പിറന്നതു കൊണ്ടാണോ ആവ്വോ ഉണ്ണീയെ ആർക്കും അങ്ങു പിടിച്ച മട്ടില്ല...
      നന്ദി പ്രയാൺ.

      Delete
  6. പ്രിയ ടീച്ചര്‍,
    നല്ല വരികള്‍.
    സന്തോഷമേകിടും ശാന്തിമന്ത്രം പോലെ മനോഹരം.
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete