ആരീരം രാരീരം രാരോ ...രാരീ
രാരീരം രാരീരം രാരോ.....
താരാപഥത്തിനും അപ്പുറത്തുനിന്നും
താഴേയ്ക്കു വന്നൊരു മാലാഖ
താരാട്ട് കേള്‍ക്കാന്‍ കൊതിക്കുമെന്നുണ്ണിക്കായ്
താമരപ്പൂവൊന്നെറിഞ്ഞു തന്നു
ആരീരം രാരീരം രാരോ ...രാരീ
രാരീരം രാരീരം രാരോ.....
താമരപ്പൂവിന്നിതളുകള്‍ക്കുള്ളിലായ്
മാണിക്യച്ചെപ്പൊന്നൊളിച്ചിരുന്നു
അച്ചെപ്പ് മെല്ലെ തുറന്നപ്പോള്‍ കേട്ടുഞാന്‍
മാലാഖ പാടും മധുര ഗാനം
ആരീരം രാരീരം രാരോ ...രാരീ
രാരീരം രാരീരം രാരോ.....
മാലാഖ പാടും മധുര ഗാനം കേട്ട്
മാനത്തെ നക്ഷത്രം കണ്ണ് ചിമ്മി
എന്‍ മാറില്‍ ചാഞ്ഞു മയങ്ങുമെന്നുണ്ണിക്കായ്
തെന്നലുമാഗാനം ഏറ്റുപാടി
ആരീരം രാരീരം രാരോ ...രാരീ
രാരീരം രാരീരം രാരോ.....