Sunday, September 2, 2012

ഒരു നോക്ക് കാണുവാന്‍

നിന്നു ഞാന്‍ ചുറ്റമ്പലത്തിന്നരികില്‍  
താമരപ്പൂങ്കുളത്തിന്‍  കരയില്‍ 
ഈറനുടുത്തവള്‍ ആ വഴി എത്തുന്ന 
നേരം ,ഒരു നോക്ക് കാണുവാനായ് ....

(നിന്നു ഞാന്‍ ...

കാര്‍വര്‍ണ്ണ വേണിയില്‍ മാദക ഗന്ധവു-
മായവള്‍  ആ വഴി വന്നു ,
എന്തോ പറയുവാന്‍ നിന്നു ,പിന്നെ -
ഒന്നും പറയാതെ പോയി....

(നിന്നു ഞാന്‍ ...

എന്നന്തരംഗം  നിറയ്ക്കുമാ പുഞ്ചിരി 
എന്നിനിയൊന്നു  ഞാന്‍ കാണും ...?
എന്നനുരാഗ വിരാജിത സുന്ദരി,
എന്ന് നാമൊന്നായിത്തീരും...?
(നിന്നു ഞാന്‍ ...
.

4 comments:

  1. നല്ല ഭംഗിയുള്ള വരികള്‍. നന്നായിട്ടുണ്ട്

    ReplyDelete
  2. ആദ്യ കമന്റിനു സ്പെഷ്യൽ സല്യൂട്ട്.നന്ദി.

    ReplyDelete
  3. സിനിമയിലോ മറ്റോ പാട്ടായി ഉപയോഗിക്കാം .

    ReplyDelete