സ്നേഹസാഗരം
ഞാനറിഞ്ഞില്ലെന്റെ ദൈവമേ ,നീയെന്നെ
ഇത്രമേല്‍ സ്നേഹിച്ചിരുന്നുവെന്ന് ,
ജീവിത വീഥിയില്‍ കാലിടറാതെന്നെ
നേര്‍വഴി കാട്ടി നയിച്ചുവെന്ന് !
നിന്നെ മറന്നു ഞാന്‍ പോയ വഴിക്കെല്ലാം
എന്നെ വെറുക്കാതെ കൂടെവന്നു ,
എങ്കിലും നിന്‍ മുറിവഞ്ചിലും മുള്ളുകള്‍
പിന്നെയും പിന്നെയും ഞാന്‍ തറച്ചു .....!!
അപ്പോഴും കണ്ണുനീര്‍ നീ തുടച്ചു
എന്റെ കുറ്റങ്ങളൊക്കെയും നീ ക്ഷമിച്ചു .
(ഞാനറിഞ്ഞില്ലെന്റെ ദൈവമേ...)
നെഞ്ചകം വിങ്ങി വിതുമ്പി ഞാന്‍ കേഴുമ്പോള്‍
സ്വാന്തനമായി നീ കൂടെ നിന്നു ,
പാരം നടന്നു തളര്‍ന്നു ഞാന്‍ വീഴവെ
തൃക്കൈകളാലെന്നെ താങ്ങി നിര്‍ത്തി ...!!
എന്നിട്ടും കണ്ണ് തുറന്നതില്ല ,നിന്നെ
കണ്ടിട്ടും ആരെന്നറി ഞ്ഞതില്ല
(ഞാനറിഞ്ഞില്ലെന്റെ ദൈവമേ...)
ഞാനറിഞ്ഞില്ലെന്റെ ദൈവമേ ,നീയെന്നെ
ഇത്രമേല്‍ സ്നേഹിച്ചിരുന്നുവെന്ന് ,
ജീവിത വീഥിയില്‍ കാലിടറാതെന്നെ
നേര്‍വഴി കാട്ടി നയിച്ചുവെന്ന് !
നിന്നെ മറന്നു ഞാന്‍ പോയ വഴിക്കെല്ലാം
എന്നെ വെറുക്കാതെ കൂടെവന്നു ,
എങ്കിലും നിന്‍ മുറിവഞ്ചിലും മുള്ളുകള്‍
പിന്നെയും പിന്നെയും ഞാന്‍ തറച്ചു .....!!
അപ്പോഴും കണ്ണുനീര്‍ നീ തുടച്ചു
എന്റെ കുറ്റങ്ങളൊക്കെയും നീ ക്ഷമിച്ചു .
(ഞാനറിഞ്ഞില്ലെന്റെ ദൈവമേ...)
നെഞ്ചകം വിങ്ങി വിതുമ്പി ഞാന്‍ കേഴുമ്പോള്‍
സ്വാന്തനമായി നീ കൂടെ നിന്നു ,
പാരം നടന്നു തളര്‍ന്നു ഞാന്‍ വീഴവെ
തൃക്കൈകളാലെന്നെ താങ്ങി നിര്‍ത്തി ...!!
എന്നിട്ടും കണ്ണ് തുറന്നതില്ല ,നിന്നെ
കണ്ടിട്ടും ആരെന്നറി ഞ്ഞതില്ല
(ഞാനറിഞ്ഞില്ലെന്റെ ദൈവമേ...)